കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ തെങ്ങ് വീണ് യുവതി മരിച്ചു

Update: 2025-08-06 14:42 GMT

കോഴിക്കോട്: വാണിമേലില്‍ തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു. കുനിയില്‍പീടികയ്ക്ക് സമീപം പീടികയുള്ളപറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ(30)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.15 ഓടെയായിരുന്നു അപകടം. വീടിന്റെ മുറ്റത്ത് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെയാണ് അപകടം. വീട്ടുവളപ്പിലെ തെങ്ങാണ് വീണത്. ഉടന്‍ ഫഹീമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍.