തേവരയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞനിലയില്‍; ഒരാള്‍ കസ്റ്റഡിയില്‍

Update: 2025-11-22 03:28 GMT

കൊച്ചി: എറണാകുളം തേവരയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തി. കോന്തുരുത്തി പള്ളിക്കു സമീപമുള്ള വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ വീട്ടുടമസ്ഥന്‍ ജോര്‍ജിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ പ്രദേശത്തെത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപാതകമാണോയെന്ന് പോലിസ് സംശയിക്കുന്നുണ്ട്. സൗത്ത് എസിപി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.