തൃശൂര്‍: ഒല്ലൂരില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശിനി സൗമ്യയാണ് മരിച്ചത്. സൗമ്യയുടെ അയല്‍വാസിയായ തോമസാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷം കിണറ്റില്‍ ചാടിയ തോമസിനെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മില്‍ കാലങ്ങളായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. യുവതിയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരിച്ച സൗമ്യയുടെ മൃതദേഹം തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍.