ആലപ്പുഴ: ആലപ്പുഴയില്‍ യുവതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കാളാത്ത് ഗംഗാ ലൈബ്രറിയ്ക്ക് സമീപം ഒളവപ്പറമ്പ് സ്വദേശിനി സൗമ്യ (35)യാണ് മരിച്ചത്.
ഇന്ന് രാവിലെ ആയിരുന്നു സംഭവം. മാതാപിതാക്കളും 12 വയസുകാരിയായ മകളുടെയും കൂടെ വാടകവീട്ടില്‍ ആയിരുന്നു താമസം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന സൗമ്യ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും, ഇതാണ് മരണത്തിന് കാരണവുമെന്നാണ് പ്രാഥമിക നിഗമനം.