ഭര്‍തൃമാതാവിനെ വീട്ടില്‍ നിന്ന് പുറത്താക്കണമെന്ന് ഭാര്യ; ഭര്‍ത്താവ് ജീവനൊടുക്കി
ഫരീദാബാദ്: ഭര്‍തൃമാതാവിനെ വീട്ടില്‍ നിന്നും പുറത്താക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് ജീവനൊടുക്കി. ഫരീദാബാദില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. റേഡിയോ തെറാപിസ്റ്റായ യോഗേഷ് കുമാര്‍ എന്നയാളാണ് കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍ നിന്നും ചാടിയത്. സംഭവത്തില്‍ ഭാര്യ നേഹയ്ക്കും അവരുടെ കുടുംബത്തിനും എതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കെതിരേ അന്വേഷണം നടക്കുന്നതായും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു.