കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങി; യുവതി പിടിയില്‍

Update: 2026-02-12 05:48 GMT

മലപ്പുറം: കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ മുക്കട്ട സ്വദേശിനി സമീനയാണ് അറസ്റ്റിലായത്. നിലമ്പൂര്‍ ആശുപത്രി റോഡിലുള്ള സ്വകാര്യ ക്ലിനിക്കില്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുഞ്ഞിന്റെ സ്വര്‍ണമാലയാണ് മോഷണം പോയത്.

ഫെബ്രുവരി 10നായിരുന്നു സംഭവം. ചികില്‍സയ്ക്കായി ക്ലിനിക്കിലെത്തിയ കുഞ്ഞിനെ സമീന സ്‌നേഹത്തോടെ ലാളിക്കുന്നതു മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മാല കാണാതായതോടെ സംശയം ഉയര്‍ന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ നിലമ്പൂര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സമീനയെ കസ്റ്റഡിയിലെടുത്ത പോലിസ് എക്‌സ്‌റേ പരിശോധന നടത്തി. പരിശോധനയില്‍ മോഷ്ടിച്ച സ്വര്‍ണമാല യുവതി വിഴുങ്ങിയതായി വ്യക്തമായി. തുടര്‍ന്ന് സമീനയെ പോലിസ് അറസ്റ്റ് ചെയ്തു.

Tags: