ന്യൂഡല്‍ഹി: ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ സിആര്‍പിഎഫിലെ പുരുഷ സൈനിക സംഘത്തെ അസിസ്റ്റന്റ് കമാന്‍ഡന്റ് സിമ്രാന്‍ ബാല നയിക്കും. ഈ വര്‍ഷം, സെന്‍ട്രല്‍ റിസര്‍വ് പോലിസ് സേനയുടെ (സിആര്‍പിഎഫ്) അസിസ്റ്റന്റ് കമാന്‍ഡന്റായ 26 കാരിയായ സിമ്രാന്‍ ബാല, റിപ്പബ്ലിക് ദിനത്തില്‍ ഡ്യൂട്ടി റൂട്ടിലെ പരേഡിലാണ് പുരുഷ സംഘത്തെ നയിക്കുക
യുപിഎസ്സി നടത്തിയ സിഎപിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് പരീക്ഷയില്‍ യോഗ്യത നേടിയ ശേഷം, ഗുരുഗ്രാമിലെ സിആര്‍പിഎഫ് അക്കാദമിയില്‍ നൈപുണ്യ പരിശീലനത്തിലും പബ്ലിക് സ്പീക്കിംഗിലും ഇവര്‍ മികച്ച ഓഫീസര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. 2005 ഏപ്രിലില്‍ ഛത്തീസ്ഗഡിലെ ബസ്ട്രിയ ബറ്റാലിയനിലാണ് സിമ്രാന്‍ ബാല ആദ്യമായി നക്‌സല്‍ വിരുദ്ധ ഓപ്പറേഷനില്‍ സേവനമനുഷ്ഠിച്ചത്.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ അതിര്‍ത്തി പട്ടണമായ നൗഷേരയില്‍ ജനിച്ച സിമ്രാന്‍ ബാല, തന്റെ ജില്ലയില്‍ നിന്ന് സിആര്‍പിഎഫില്‍ ഓഫീസറായി ചേരുന്ന ആദ്യ വനിത എന്ന ബഹുമതി സ്വന്തമാക്കി. 2023 ല്‍ തന്റെ ആദ്യ ശ്രമത്തില്‍ തന്നെ യുപിഎസ്സി സെന്‍ട്രല്‍ ആംഡ് പോലിസ് ഫോഴ്സ് (സിഎപിഎഫ്) പരീക്ഷ പാസായ സിമ്രാന്‍ ബാല 82-ാം അഖിലേന്ത്യാ റാങ്ക് നേടി.