ഊട്ടിയില്‍ വന്യജീവിയുടെ ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

Update: 2025-03-13 11:19 GMT

ഊട്ടി: ഊട്ടിയില്‍ വന്യജീവിയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഊട്ടിയില്‍ താമസിക്കുന്ന അഞ്ജലൈ (55) ആണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണ് ഇവര്‍.

ഇന്നലെ മുതല്‍ വീട്ടില്‍ നിന്നു കാണാതായ ഇവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തി വരികയാണ് മൃതദേഹം കണ്ടെത്തിയത്. ഉടനെ നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഏത് ജീവിയാണ് അഞ്ജലൈയെ ആക്രമിച്ചതെന്ന് വ്യക്തമല്ല. കടുവയാകാമെന്നാണ് നിഗമനം. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

Tags: