ബധോഹി: ഉത്തര്‍പ്രദേശിലെ ബധോഹിയിലെ ജയറാംപൂരില്‍ മുസ്‌ലിം യുവതിയെ നിര്‍ബന്ധിച്ച് മതം മാറ്റിയതായി ആരോപണം. സംഭവത്തില്‍ നിതീഷ് ചൗബെ എന്നയാള്‍ക്കെതിരേ ഔറായ് പോലിസ് കേസെടുത്തു. നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം, ക്രിമിനല്‍ ബലപ്രയോഗം, ലൈംഗിക പീഡനം, പിന്തുടരല്‍, ഭീഷണിപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പതിനഞ്ച് ലക്ഷം രൂപ പ്രതി തട്ടിയതായും പരാതിയില്‍ പറയുന്നുണ്ട്.