പരിയാരത്ത് ചികിത്സയിലായിരുന്ന യുവതി തൂങ്ങിമരിച്ച നിലയില്‍

Update: 2025-11-13 07:35 GMT

കണ്ണൂര്‍: പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ശുചിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈല്‍ പടയങ്കുടി ഇ കെ ലീനയാണ് (46) മരിച്ചത്. അമിത അളവില്‍ ഗുളിക കഴിച്ച് അവശയായതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. നാലാം നിലയിലെ 401 വാര്‍ഡിലെ ശുചിമുറിയില്‍ രാവിലെ ഒന്‍പത് മണിയോടെയാണ് തൂങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഭര്‍ത്താവ്: സന്തോഷ്. മകന്‍: യദുനന്ദ്.