യുവതി ബെഡ്‌റൂമില്‍ മരിച്ച നിലയില്‍

Update: 2025-10-13 12:21 GMT

കാസര്‍കോട്: വീട്ടിലെ ബെഡ്‌റൂമില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മധൂര്‍ ഉളിയത്തടുക്ക ജികെ നഗര്‍ ഗുവത്തടുക്കയിലെ വിന്‍സന്റ് ക്രാസ്തയുടെ മകള്‍ സൗമ്യ ക്രാസ്ത(25)യാണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന യുവതി രാവിലെ എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. യുവതിക്ക് സ്ഥിരമായി തലവേദനയുണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലിസ് അറിയിച്ചു.