മല്‍സര പരീക്ഷകള്‍ക്ക് വേണ്ടി പഠിച്ചത് നാലുവര്‍ഷം; നിയമനങ്ങള്‍ ലഭിക്കാത്തതില്‍ മനംനൊന്ത് യുവതി മരിച്ചു
ധാര്‍വാഡ്: വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. ബല്ലാരിയില്‍ നിന്നുള്ള പല്ലവി കഗ്ഗല്‍ (25) എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.നാലു വര്‍ഷമായി ഇവര്‍ മല്‍സരപരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. നിയമനങ്ങള്‍ ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
ശിവഗിരി റെയില്‍വേ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. റെയില്‍വേ പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം കിംസ് ആശുപത്രിയിലേക്ക് അയച്ചു.