ബൈക്ക് കുഴിയില്‍ വീണ് അപകടം; മകനൊപ്പം യാത്ര ചെയ്ത യുവതി മരിച്ചു

Update: 2026-01-04 05:51 GMT

കോഴിക്കോട്: വാഹനം കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കട്ടിലിന് സമീപം നിട്ടൂരിലാണ് അപകടമുണ്ടായത്. മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് മരിച്ചത്. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്.

റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ സിന്ധുവിനെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags: