തിരുവനന്തപുരം: വര്‍ക്കലയില്‍ അഞ്ച് കിലോ കഞ്ചാവുമായി യുവതി പോലിസ് പിടിയില്‍. അയിരൂര്‍ കൊച്ചുപാരിപ്പള്ളിയില്‍ വാടകയ്ക്കു താമസിക്കുന്ന ചിഞ്ചുവിനെയാണ് റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്. ഒരു വര്‍ഷമായി അയിരൂര്‍ കൊച്ചുപാരിപ്പള്ളി മുക്കില്‍ വാടകയ്ക്കു താമസിക്കുന്ന ചിഞ്ചു കഞ്ചാവ് ഇടപാടുകള്‍ നടത്തുന്നത്. യുവതിയുടെ ആണ്‍ സുഹൃത്ത് 26 കിലോ കഞ്ചാവു കടത്തിയ കേസില്‍ കോയമ്പത്തൂര്‍ ജയിലിലാണ്.
റൂറല്‍ ഡാന്‍സാഫിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ പോലിസ് വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. അഞ്ച് കിലോയിലധികം കഞ്ചാവും ഇതിലൂടെ ലഭിച്ച 12,000 രൂപയും പോലിസ് കണ്ടെടുത്തു. കഞ്ചാവ് കിടപ്പുമുറിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇവരുടെ ആണ്‍ സുഹൃത്ത് രാജേഷ് 26 കിലോ കഞ്ചാവ് കടത്തിയതിന് തമിഴ്‌നാട് ജയിലിലാണ്. ആദ്യ വിവാഹം വേര്‍പെടുത്തിയാണ് രാജേഷിനൊപ്പം യുവതി താമസിക്കുന്നത്.
പോലിസ് അന്വേഷിക്കുന്ന സമയത്ത് പ്രതിയുടെ സഹോദരിയായ പഞ്ചായത്ത് അംഗവും വീട്ടിലുണ്ടായിരുന്നു. ഇവരെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സഹോദരിക്കും ലഹരിയിടപാടുകളില്‍ ബന്ധമുള്ളതായി കണ്ടെത്തിയാല്‍ പ്രതി ചേര്‍ക്കുമെന്ന് പോലിസ് അറിയിച്ചു.