മയക്കുമരുന്ന് കേസില്‍ പ്രതിയായ യുവതി തൂങ്ങിമരിച്ച നിലയില്‍

Update: 2026-01-17 15:24 GMT

കണ്ണൂര്‍: മയക്കുമരുന്ന് കേസിലെ പ്രതിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുഴപ്പിലങ്ങാട് സ്വദേശി ബല്‍ക്കീസാണ് മരിച്ചത്. കക്കാട് കുഞ്ഞിപ്പള്ളിയിലെ വാടക വീട്ടിലാണ് ആത്മഹത്യ ചെയ്തത്. 2022ല്‍ ബാംഗ്ലൂരില്‍ നിന്ന് ബസില്‍ കടത്തി കൊണ്ടുവന്ന രണ്ട് കിലോ എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയാണ് ബല്‍ക്കീസ്. ആറ് മാസം മുന്‍പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്