പുത്തൂരു: കുട്ടികളെ വര്‍ഗീയമായി അധിക്ഷേപിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. കഡബ സ്വദേശി പുരുഷോത്തമ(43), പുത്തൂരു സ്വദേശി രാമചന്ദ്ര എന്നിവര്‍ക്കെതിരെയാണ് കേസ്. ബിരുമലെ ഹില്ലില്‍ ജൂലൈ അഞ്ചിനാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത രണ്ടു കുട്ടികള്‍ ഹില്ലില്‍ നില്‍ക്കുമ്പോള്‍ രണ്ടു പ്രതികളും എത്തി വര്‍ഗീയമായ അധിക്ഷേപം നടത്തുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോയും അവര്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു. ഈ വീഡിയോ ഇപ്പോള്‍ പ്രതികള്‍ക്കെതിരെയുള്ള തെളിവായി മാറി.