വിസ്ഡം ഹജ്ജ് പഠന ക്യാമ്പ് സമാപിച്ചു

Update: 2026-04-06 06:45 GMT

തിരൂർ: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നവർക്കായി വിസ്ഡം ഇസ്‌ലാമിക്
ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ഏരിയാ ഹജജ് പഠന ക്യാമ്പ്  ആലത്തിയൂർ ദാറുൽ ഖുർആൻ ആഡിറ്റോറിയത്തിൽ സമാപിച്ചു.

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ അബദ്ധം സംഭവിക്കാത്ത വിധം നിർവഹിക്കാൻ വിശ്വാസികളെ പ്രാപ്തമാക്കുക,
യാത്രയിലും കർമ്മങ്ങളിലും ത്യാഗസന്നദ്ധരാകാൻ ഉൽബോധിപ്പിക്കുക, ഹജ്ജിന് മുമ്പും ശേഷവും ജീവിത
സംസ്കരണത്തിന് വിധേയമാകും വിധമുള്ള ബോധവൽകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചത്.

 വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്  കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു.
 ലജ്നത്തുൽ ബുഹൂസുൽ ഇസ് ലാമിയ സംസ്ഥാന സെക്രട്ടറി ഹംസ മദീനീ, ഹംസ ജമാലി, യു മുഹമ്മദ് മദനി, ഡോ. ഷിയാസ് ജാസിം, യഹ്‌യ ഫുർഖാനി, ഹനീഫ ഓടക്കൽ എന്നിവർ സംസാരിച്ചു. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ സംശയനിവാരണത്തിന് നേതൃത്വം നൽകി. 
 അബ്ദുറസാഖ് ആലത്തിയൂർ, മൊയ്തീൻ മങ്ങാട്, ഡോ ഷാനവാസ് സുല്ലമി, അബ്ദുസമദ് മാസ്റ്റർ പുറങ്ങ്, ഡോ. അബ്ദുൽ ലത്തീഫ് മാസ്റ്റർ,, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
 ക്യാമ്പിന്റെ ഭാഗമായി ഹാജിമാർക്ക് സൗജന്യ പുസ്തകങ്ങൾ നൽകി.

Tags: