തിരൂരങ്ങാടി: തിരിച്ചറിവുള്ള സ്ത്രീകളാവുക, അതിജീവനത്തിന്റെ കരുത്താവുക എന്ന സന്ദേശത്തില്‍ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടിഞ്ഞിയില്‍ വനിത സംഗമം നടന്നു. മലപ്പുറം ജില്ല സെക്രട്ടറി ആരിഫ ടീച്ചര്‍ സംഗമം ഉത്ഘാടനം ചെയ്തു. ഒരു സമൂഹം എന്ന നിലയില്‍ പരസ്പരം ആശ്രയിച്ചും സഹായിച്ചും സഹകരിച്ചും മികച്ച ജീവിതാന്തരീക്ഷത്തിന് വേണ്ടിയുള്ള വ്യവസ്ഥിതികള്‍ രൂപപ്പെടുത്തിയുമാണ് മനുഷ്യര്‍ ഇവിടെ എത്തി നില്‍ക്കുന്നതെന്നും ഒരു വ്യക്തി എന്ന നിലയില്‍ കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധത പുലര്‍ത്തുക എന്നത് ഒരു മാനുഷിക മൂല്യമാണന്നും നിഷ്‌ക്രിയമായ ഒരു സമൂഹം ചുറ്റുപാടും നടക്കുന്ന നെറികേടുകള്‍ക്കെതിരെ നിശബ്ദരാവുകയുമാണന്നും അവര്‍ പറഞ്ഞു. സഹജീവികളുടെ വേദനകള്‍ കണ്ടില്ലെന്നു നടിക്കുന്ന ഇത്തരം സാഹചര്യങ്ങളില്‍ ആണ് ചൂഷകശക്തികളും സാമൂഹ്യ തിന്മകളും വളര്‍ന്നുവരുന്നത്. മുന്‍ഗാമികള്‍ അനുഭവിച്ച ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഗുണഫലങ്ങളാണ് ഇപ്പോള്‍ നാം അനുഭവിക്കുന്നത്. നാം ജീവിക്കുന്ന കാലഘട്ടത്തില്‍ സമൂഹത്തിനുവേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയ്യാറാവുക എന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്വമാണന്നും ഹാരിഫ ടീച്ചര്‍ പറഞ്ഞു. എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, ഫൈസല്‍ എടരിക്കോട്, വിം ജില്ല നേതാക്കളായ ആസിയ ചെമ്മാട്, സൈഫുനിസ എടരിക്കോട്, മണ്ഡലം പ്രസിഡന്റ് സുഫൈന, സെക്രട്ടറി ആസിയ, ഹബീബ ഹമീദ് എന്നിവര്‍ സംസാരിച്ചു.