പരാതി നല്‍കുന്നവരെ സംരക്ഷിക്കും; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എ സ്ഥാനം രാജി വക്കണമെന്നാണ് പൊതു വികാരമെന്നും അതില്‍ താന്‍ അഭിപ്രായം പറയേണ്ട കാര്യമല്ലെന്നും സമൂഹമാണത് പറയേണ്ടതെന്നും മുഖ്യമന്ത്രി. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കുക മാത്രമല്ല, ഗര്‍ഭം ധരിച്ച സ്ത്രീയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് ക്രിമിനല്‍ രീതിയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഇത്തരം വിശയങ്ങളില്‍ ശക്തമായ നിലപാടെടുത്ത് മുമ്പോട്ടുപോകണമെന്നും. പ്രതിപക്ഷനേതാവിന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണെന്നും, അദ്ദേഹത്തിന്റെ പ്രതികരണം സമൂഹം നല്ലതുപോലെ ശ്രദ്ധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയുള്ളയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല. പരാതി നല്‍കുന്നവര്‍ക്ക് എല്ലാ സംരക്ഷണവും ഒരുക്കും. പരാതി വന്നാല്‍ നിയമപരമായ നടപടി സ്വീകരിക്കും. നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ പോലിസ് സ്വീകരിക്കുമെന്നും, മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ നല്ല നില സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.