തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ ശക്തമായി എതിര്‍ക്കും; വി ഡി സതീശന്‍

Update: 2025-09-13 07:38 GMT

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ ശക്തമായി എതിര്‍ക്കുമെന്ന് വിഡി സതീശന്‍. സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ തീവ്രപരിഷ്‌കരണം നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. സത്യസന്ധവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പിനെതിരെയുള്ള ബിജെപിയുടെ തന്ത്രമാണിത്. എന്തിനാണ് വോട്ടര്‍ പട്ടിക 2002ലേക്കു പോകുന്നത്. 52 ലക്ഷം പേരുടെ വോട്ട് ചേര്‍ക്കേണ്ടി വരും. അര്‍ഹരുടെ വോട്ട് നഷ്ടപ്പെടും. 23 വര്‍ഷമായി വോട്ട് ചെയ്തിരുന്നവര്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാതാകുന്ന മായാജാലമാണ് എസ്ഐആറെന്നും, ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

Tags: