
നിലമ്പൂര്‍: നിലമ്പൂരില്‍ മല്‍സരിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും അന്‍വര്‍ നിലപാട് വ്യക്തമാക്കി. സതീശനു പിന്നില്‍ ഗൂഢശക്തിയുണ്ടെന്നും എല്ലാത്തിനും കാരണം ഒറ്റ വ്യക്തിയാണെന്നും അന്‍വര്‍ പറഞ്ഞു. മല്‍സരിക്കാന്‍ കോടികള്‍ വേണമെന്നും അതിനുള്ള പണമില്ലെന്നും അന്‍വര്‍ പറഞ്ഞു.
താന്‍ ആരെയും കണ്ടിട്ടല്ല സിപിഎമ്മില്‍ നിന്ന് ഇറങ്ങിവന്നതെന്ന് അന്‍വര്‍ പറഞ്ഞു. അവരുടെ സോഷ്യലിസവും മതേതരത്വവും കണ്ടാണ് അവിടെ പോയത്. ഇതു രണ്ടും ഇല്ലാത്തതിനാലാണ് പോന്നത്. നാളത്തെ അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടി പിണറായിസത്തിനെതിരേ ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍ നിന്നും പിന്‍മാറില്ല. ഞാന്‍ അധികപ്രസംഗിയാണെന്നാണ് അവര്‍ പറയുന്നത്. ആ അധിക പ്രസംഗം താന്‍ തുടരുമെന്നും അന്‍വര്‍ പറഞ്ഞു.