ദി വാഷിങ്ടണ്‍ പോസ്റ്റിന്റെ സിഇഒയും പ്രസാധകനുമായ വില്‍ ലൂയിസ് രാജിവച്ചു

Update: 2026-02-08 05:18 GMT

വാഷിങ്ടണ്‍: ദി വാഷിങ്ടണ്‍ പോസ്റ്റിന്റെ സിഇഒയും പ്രസാധകനുമായ വില്‍ ലൂയിസ് രാജിവച്ചു. മുന്നൂറിലധികം പത്രപ്രവര്‍ത്തകരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നീക്കം.

പത്രത്തിന്റെ സുസ്ഥിരമായ ഭാവി ഉറപ്പാക്കേണ്ട സമയമാണിതെന്ന് പറഞ്ഞ വില്‍ ലൂയിസ് 300-ലധികം പത്രപ്രവര്‍ത്തകരെ പിരിച്ചുവിടുകയായിരുന്നു. മാനേജ്മെന്റിന്റെ പെരുമാറ്റത്തിനെതിരെ ജീവനക്കാരില്‍ നിന്നും വായനക്കാരില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നു.

ഇതേ തുടര്‍ന്ന് അദ്ദേഹം രാജി പ്രഖ്യാപിക്കുകയും പത്രത്തിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) ജെഫ് ഡി ഒനോഫ്രിയോയെ ഇടക്കാല സിഇഒ ആയി നിയമിക്കുകയും ചെയ്തു.

Tags: