'അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണോ എന്ന് പിന്നീട് തീരുമാനിക്കും'; എം വി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരമില്ലെന്ന എസ്ഡിപിഐ നിലപാടിനോട് വിയോജിക്കേണ്ട കാര്യമില്ല

Update: 2026-02-02 05:24 GMT

കോഴിക്കോട്: അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണോ എന്ന് പിന്നീട് തിരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അതാണ് ഇന്നലെ മഞ്ചേശ്വരത്തും കാസര്‍കോടും കണ്ടത്. സിപിഎമ്മും ഇടതുപക്ഷവും വര്‍ഗീയതക്കെതിരായി ശക്തമായി നിലകൊള്ളുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആരു സത്യം പറഞ്ഞാലും സത്യം തന്നെയാണ്. ഭരണവിരുദ്ധ വികാരമില്ലെന്ന എസ്ഡിപിഐ നിലപാടിനോട് വിയോജിക്കേണ്ട കാര്യമില്ല. ന്യൂനപക്ഷങ്ങളുമായുള്ള അകല്‍ച്ച പരിഹരിക്കാന്‍ ശ്രമിക്കും. എല്‍ഡിഎഫിന്റെ വര്‍ഗീയതക്കെതിരായ നയങ്ങള്‍ ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തും. പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് കണക്ക് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ജില്ലാ കമ്മിറ്റിയോട് കണക്ക് ആവശ്യപ്പെട്ടിട്ടുണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. കുഞ്ഞികൃഷ്ണന്റെ കാര്യമൊക്കെ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: