വിദ്യാര്‍ഥികളുടെ നേരെ പാഞ്ഞടുത്ത് കാട്ടുപന്നി

Update: 2025-02-14 03:58 GMT

അരീക്കോട്: വെള്ളേരി അങ്ങാടിയില്‍ മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് നേരെ കാട്ടുപന്നി ഓടിയെത്തി. റോഡരികിലൂടെ നടന്നുപോകുമ്പോഴായിരുന്നു കാട്ടുപന്നി ഓടിയെത്തിയത്. കുട്ടികള്‍ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടി മറയുകയായിരുന്നു. വീണ് നിസാര പരിക്കേറ്റ കുട്ടികള്‍ ആശുപതിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെയുണ്ടായ സംഭവത്തിന്റെ സിസിടിവി ദ്യശ്യം പുറത്ത് വന്നിട്ടുണ്ട്.