കാട്ടുപന്നിയെ തുരത്താന്‍ സ്ഥാപിച്ച കെണിയില്‍ വയോധിക കുടുങ്ങി; മകന്‍ അറസ്റ്റില്‍
പാലക്കാട്: വാണിയംകുളത്ത് വീടിനോടു ചേര്‍ന്നുള്ള വൈദ്യുത ലൈനില്‍നിന്നു പന്നിക്ക് വച്ച കെണിയില്‍നിന്നു വയോധികയ്ക്ക് ഷോക്കേറ്റ സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു. ഷോക്കേറ്റ വാണിയംകുളം പനയൂര്‍ ആറമ്പറ്റ വീട്ടില്‍ മാലതിയുടെ (65) മകന്‍ പ്രേംകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പ്രേംകുമാറാണ് വൈദ്യുതി കെണി സ്ഥാപിച്ചതെന്ന് പോലിസ് പറഞ്ഞു. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. കെണിയില്‍ നിന്ന് നാട്ടുകാര്‍ രക്ഷിച്ച മാലതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ റിമാന്‍ഡ് ചെയ്തതായി പോലിസ് അറിയിച്ചു.