കാട്ടാന ജീപ്പ് കുത്തി മറിച്ചു

Update: 2025-07-08 04:19 GMT

കോഴിക്കോട്: കക്കാടംപൊയില്‍ പീടികപ്പാറ തേനരുവിയില്‍ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് കാട്ടാന കുത്തി മറിച്ചു. ഏറ്റുമാനൂര്‍കാരന്‍ അവറാച്ചന്റെ ജീപ്പാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു കാട്ടാനയെ പ്രദേശത്ത് കാണുന്നുണ്ടെന്നും വീടുകള്‍ക്കു ചുറ്റിലും എത്തുന്ന ആന കൃഷി മുഴുവനായും നശിപ്പിച്ചതായും നാട്ടുകാര്‍ പറയുന്നു.