വാളയാറില്‍ ട്രെയിനിടിച്ച് കാട്ടാനക്കുട്ടി ചത്തു

Update: 2026-02-04 05:01 GMT

വാളയാര്‍: വട്ടപ്പാറയ്ക്ക് സമീപം എ ലൈന്‍ റെയില്‍വേ പാളത്തില്‍ ട്രെയിനിടിച്ച് കാട്ടാനക്കുട്ടി ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ 4.15ഓടെ കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചതിനെ തുടര്‍ന്ന് മൂന്നു വയസ്സ് പ്രായമുള്ള കൊമ്പനാനക്കുട്ടിയാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കാട്ടാനയെ ഏകദേശം 50 മീറ്റര്‍ വരെ ട്രെയിന്‍ വലിച്ചിഴച്ചതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഏറെക്കാലമായി വാളയാര്‍-കഞ്ചിക്കോട് വനമേഖലയില്‍ തമ്പടിച്ചിരുന്ന 14 അംഗ ആനക്കൂട്ടത്തിലെ ആനയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി ബി ലൈന്‍ പാളം വഴിയാണ് നടത്തുന്നത്.

Tags: