പീച്ചിയില്‍ കാട്ടാന ആക്രമണം; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജീപ്പ് തകര്‍ത്തു

Update: 2025-11-01 05:23 GMT

തൃശൂര്‍: പീച്ചി വനമേഖലയോട് ചേര്‍ന്ന കുതിരാന്‍ പ്രദേശത്ത് കാട്ടാനയുടെ ആക്രമണം. ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ആനയെ തുരത്താനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജീപ്പും ആന തകര്‍ത്തു. ആന ഇവിടെ തമ്പടിച്ചിരിക്കുകാണ്. കഴിഞ്ഞ ദിവസം ആനയെ കണ്ട പ്രദേശത്ത് വീണ്ടും ആന വന്നതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു.

ആന പാഞ്ഞടുത്തപ്പോള്‍ ജീപ്പില്‍നിന്നു ഇറങ്ങി ഓടിയതുകാരണം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുകയായിരുന്നു. എന്നല്‍ ആന ഇപ്പോഴും പ്രദേശത്തുതന്നെ ഉണ്ടെന്നാണ് സൂചനകള്‍. കഴിഞ്ഞ ദിസവവും ഇവിടെ കാട്ടാന ആക്രണമുണ്ടായിരുന്നു. വനം വാച്ചറായ ബിജു കഷ്ടിച്ചാണ് ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടത്.