കടുവ സെന്‍സസിനിടെ കാട്ടാന ആക്രണം; വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രണം. ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി സ്വദേശി കാളിമുത്തുവാണ് മരിച്ചത്.
പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റാണ് കാളിമുത്തു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കാണാതായി. ശേഷം നടന്ന തിരച്ചിലിനൊടുക്കമാണ് രക്തത്തില്‍ കുളിച്ചു കിടന്ന കാളിമുത്തുവിനെ കണ്ടെത്തിയത്. ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും കാളിമുത്തു മരിച്ചിരുന്നു.