കാട്ടാന ആക്രമണം; അതിഥിതൊഴിലാളി കൊല്ലപ്പെട്ടു

Update: 2025-11-27 06:58 GMT

മലപ്പുറം: നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ അതിഥിതൊഴിലാളി കൊല്ലപ്പെട്ടു. ടാപ്പിങ് തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി ഷാരോണ്‍(55)ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ അരയാട് എസ്‌റ്റേറ്റില്‍ ആയിരുന്നു സംഭവം. പ്രദേശത്ത് ഇന്നലെ മുതല്‍ ആനയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

പ്രദേശത്ത് ഇന്നലെ മുതല്‍ തന്നെ കാട്ടാന സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ടാപ്പിങ് പൂര്‍ത്തിയാക്കി മറ്റ് തൊഴിലാളികളോടൊപ്പം മടങ്ങിയെത്തുന്നതിനിടെയാണ് അപകടം. പിറകില്‍ എത്തിയ കാട്ടാന തൊഴിലാളികളെ പിന്തുടരുവാനാരംഭിക്കുകയായിരുന്നു. ഷാരോണിനൊപ്പമുണ്ടായിരുന്നവര്‍ ചിതറിയോടി രക്ഷപെട്ടു. എന്നാല്‍ ഷാരോണിന് രക്ഷപെടാനായില്ല. റബര്‍ മരങ്ങള്‍ക്ക് പിന്നിലായി കാട്ടാന ഒളിച്ചുനില്‍ക്കുകയായിരുന്നുവെന്ന് മറ്റ് തൊഴിലാളികള്‍ പറഞ്ഞു. വനംവകുപ്പും പോലിസും സംഭവസ്ഥലത്തെത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

Tags: