ഗൂഢല്ലൂരില്‍ കാട്ടാന ആക്രമണം; വയോധികന്‍ മരിച്ചു

Update: 2025-08-11 10:46 GMT

ഗൂഢല്ലൂര്‍: തമിഴ്നാട് ഗൂഢല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി മരിച്ചു. ഓവേലി ന്യൂ ഹോപ് സ്വദേശി മണി എന്ന 60 കാരനാണ് മരിച്ചത്. ന്യൂ ഹോപിലെ എസ്റ്റേറ്റില്‍ ജോലിക്ക് പോയ മണിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന ആള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ വിവരം നാട്ടുകാരെ അറിയിച്ചതിനേ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി.



Tags: