കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

Update: 2026-01-29 16:20 GMT

മലപ്പുറം: മമ്പാട് ഗ്രാമപഞ്ചായത്തില്‍ 20 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. മമ്പാട് നോര്‍ത്ത് കരിക്കാട്ടുമണ്ണ, ടാണ, വള്ളിക്കെട്ട്, താളിപൊയില്‍ എന്നിവിടങ്ങളിലാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. ഈ മേഖലയില്‍ കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. പഞ്ചായത്തിന്റെ സവിശേഷ അധികാരം ഉപയോഗിച്ചായിരുന്നു കാട്ടുപന്നി വേട്ട.