കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

Update: 2026-02-16 10:36 GMT

കണ്ണൂര്‍: കതിരൂര്‍ മൂന്നാംമൈലില്‍ കാട്ടുപന്നി കുറുകെ ചാടിയതിന് പിന്നാലെ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. മല്‍സ്യക്കച്ചവടക്കാരനായ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി എന്‍ പ്രദീപനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

തലശ്ശേരിയില്‍ നിന്നും ഓട്ടോയില്‍ വില്‍പ്പനക്കുള്ള മല്‍സ്യവുമെടുത്ത് പോകുന്നതിനിടെ, ഓട്ടോറിക്ഷക്കു കുറുകെ പന്നി ചാടുകയായിരുന്നു. ഇതോടെ ഓട്ടോറിക്ഷ മറിഞ്ഞു. വാഹനത്തിനടിയില്‍പ്പെട്ട പ്രദീപനെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

Tags: