പുനലൂര്‍: കൊല്ലം പുനലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. തെന്മല ചാലിയേക്കര ഉപ്പുക്കുഴി എസ്‌റ്റേറ്റിലെ തൊഴിലാളി രഘുനാഥന്‍ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം.
ജോലി സ്ഥലത്തേക്ക് പോകുന്ന വഴി രഘുനാഥിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. അടിവയറ്റില്‍ ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ രഘുനാഥിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.