വന്യമൃഗ ഭീഷണി; സംസ്ഥാന ബില്ലിനെതിരേ വിമര്‍ശനം, തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ആരോപണം

Update: 2025-09-14 11:29 GMT

കോഴിക്കോട്: ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ സംസ്ഥാനത്തിന് അധികാരം നൽകുന്ന ബില്ലിനെതിരെ വ്യാപക വിമർശനം. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കാനുള്ള സാധ്യത കുറവാണെന്നതിനാൽ, ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമെന്നാരോപിച്ച് കർഷക കൂട്ടായ്മയായ കിഫ രംഗത്തെത്തി.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്നും പിവി അൻവർ ആരോപിച്ചു. എന്നാൽ, ഇതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് അല്ലെന്നും, കേന്ദ്ര ഇടപെടൽ പരാജയപ്പെട്ടപ്പോൾ സംസ്ഥാനം സ്വന്തം നിലയ്ക്ക് നടപടി സ്വീകരിക്കേണ്ടിവന്നതാണെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി.
നിയമസഭ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുമ്പോൾ ബിൽ പാസാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

Tags: