ആറളം: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.ആറളം സ്വദേശി അനീഷാണ് മരിച്ചത്. നിരവധി ആദിവാസികളെ പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിലാണ് കാട്ടാന ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ വീടിന് പുറത്തേക്കിറങ്ങിയ അനീഷിനെയാണ് കാട്ടാന ആക്രമിച്ചത്. നിലത്തു വീണ കാട്ടാനയുടെ ചവിട്ടേറ്റ് അനീഷിന് ഗുരുതര പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.