'കുടുങ്ങിയത് നരഭോജി കടുവ തന്നെ, വെടിവച്ചു കൊല്ലണം'; കാളികാവിൽ നാട്ടുകാരുടെ പ്രതിഷേധം
മലപ്പുറം: കാളിക്കാവില്‍ കൂട്ടിലായ കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. കടുവയെ പുറത്തുവിട്ടാൽ അത് ഇനിയും ജീവനെടുക്കുമെന്നുപറഞ്ഞാണ് പ്രതിഷേധം.
ഇന്നു രാവിലെയാണ് കൂട്ടിലകപ്പെട്ട നിലയിൽ കടുവയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കൂട്ടിൽ കുടുങ്ങിയത് നരഭോജി കടുവയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 53 ദിവസത്തിനു ശേഷമാണ് കടുവ കൂട്ടിലാകുന്നത്.
ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കൊന്ന കടുവയാകാം കൂട്ടിലായതെന്നാണ് നിഗമനം. മെയ് 15 നാണ് ഗഫൂർ ആക്രമിക്കപ്പെട്ടത്. കടുവയെ ഉടൻ തുറന്നു വിടില്ലെന്നും വിദഗ്ധാഭിപ്രായം തേടിയ ശേഷമേ തീരുമാനമെടുക്കൂ എന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.