ഭാര്യയെ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി, ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

പട്ടം എസ്യുടി ആശുപത്രിയിലാണ് സംഭവം

Update: 2025-10-09 03:49 GMT

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കരകുളം സ്വദേശിനി ജയന്തിയാണ് മരിച്ചത്. കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഭര്‍ത്താവ് ഭാസുരേന്ദ്രന്‍ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭര്‍ത്താവ് ഭാസുരേന്ദ്രന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇന്ന് പുലര്‍ച്ചെയോടെയാണ് കൊലപാതകം നടന്നത്. ഇലക്ട്രിക് ബെഡ് ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന കേബിളുപയോഗിച്ചാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് മാസങ്ങളോളമായി ജയന്തി ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.