മാള: ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. അഷ്ടമിച്ചിറ പഴമ്പിള്ളി വീട്ടില്‍ ശ്രീഷ്മ(36)യാണ് മരിച്ചത്. കൈയും കാലും അറ്റുപോകാവുന്ന നിലയില്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീഷ്മ. നിരവധി ശസ്ത്രക്രിയകളും ചെയ്തിരുന്നു. രക്തത്തിലെ അണുബാധയാണ് മരണത്തിനിടയാക്കിയതെന്നാണ് സൂചന. ജനുവരി 29ന് രാത്രി 7.45ഓടെയാണ് ഭര്‍ത്താവ് വാസന്‍, ശ്രീഷ്മയെ വെട്ടിയത്. അന്നുതന്നെ വാസനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വാസനും ശ്രീഷ്മക്കും നാലു മക്കളാണുള്ളത്.