ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വ്യാപക സിഗരറ്റ് കള്ളക്കടത്ത്

ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്

Update: 2026-04-21 06:55 GMT

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആയിരം കോടി രൂപയിലധികം വില വരുന്ന വ്യാജ സിഗരറ്റുകള്‍ ഇന്ത്യയിലേക്ക് കടത്തുന്നതായി കണ്ടെത്തല്‍. കള്ളക്കടത്ത് സംഘങ്ങളുടെ വിവരങ്ങള്‍ ഇന്തോ-ഭൂട്ടാന്‍ സംയുക്ത കസ്റ്റംസ് യോഗത്തില്‍ പരസ്പരം കൈമാറി. സിഗരറ്റ് കടത്ത് തടയാന്‍ അതിര്‍ത്തികളില്‍ സംയുക്ത പരിശോധന നടത്താന്‍ ധാരണയായിട്ടുണ്ട്.

ഭൂട്ടാനില്‍ നിന്ന് ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കിടെയാണ് സിഗരറ്റ് കള്ളക്കടത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞമാസം നാലു കോടിയുടെ വ്യാജ സിഗരറ്റ് ബംഗാള്‍ കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജ്യവ്യാപകമായി വ്യാജ സിഗരറ്റ് കള്ളക്കടത്ത് നടക്കുന്നതായി കണ്ടെത്തിയത്.