എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിന് പറയണം?; എം വി ഗോവിന്ദന്‍
എസ്ഡിപിഐ നിലപാട് പറഞ്ഞാല്‍ സിപിഎം നിലപാടും വ്യക്തമാക്കുമെന്ന് എം വി ഗോവിന്ദന്‍
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിന് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജമാഅത്തെ ഇസ് ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോയെന്നും ഗോവിന്ദന്‍ ചോദിച്ചു. എസ്ഡിപിഐ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എസ്ഡിപിഐ അവരുടെ നിലപാട് പറഞ്ഞാല്‍ സിപിഎം നിലപാട് വ്യക്തമാക്കാമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.