വേദന കൊണ്ട് നിലവിളിക്കുമ്പോള്‍ അട്ടഹാസം, സെക്സി ബോഡിയെന്ന് പറഞ്ഞ് അവഹേളനം; ക്രൂര റാഗിങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Update: 2025-02-13 08:11 GMT

കോട്ടയം: ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ ക്രൂര റാഗിങ്ങിന് വിധേയമായതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജൂനിയര്‍ വിദ്യാര്‍ഥിയെ ഡിവൈഡര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്നതും വിദ്യാര്‍ഥി കരയുന്നതുമാണ് ദൃശ്യങ്ങളില്‍. റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ശരീരമാസകലം ലോഷന്‍ പുരട്ടിയ നിലയില്‍ തോര്‍ത്തുകൊണ്ട് കൈകാലുകള്‍ കെട്ടിയിട്ടാണ് ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കിടത്തിയിരിക്കുന്നത്. ശേഷം സീനിയര്‍ വിദ്യാര്‍ഥികള്‍ വണ്‍, ടൂ, ത്രീ എന്നുപറഞ്ഞ് കൊണ്ട് വിദ്യാര്‍ഥിയെ ഡിവൈഡര്‍ കൊണ്ട് കുത്തുകയും അട്ടഹസിച്ച് ചിരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ജൂനിയര്‍ വിദ്യാര്‍ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതികള്‍ ചിരിക്കുയയും സെക്സി ബോഡിയെന്ന് പറഞ്ഞ് അവഹേളിക്കുകയും ചെയ്യുന്നുണ്ട്

നിലവില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെയാണ് ഗാന്ധിനഗര്‍ പോലിസ് കേസെടുത്തിരിക്കുന്നത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ സാമുവല്‍, ജീവ, രാഹുല്‍രാജ്, റിജില്‍ജിത്ത്, വിവേക് എന്നിവര്‍ക്കെതിരെയാണ് കേസ്.

Tags: