ചിമ്പാന്‍സി ഗവേഷക ജെയ്ന്‍ ഗുഡാള്‍ അന്തരിച്ചു; ട്രംപിനെ ആണ്‍ ചിമ്പാന്‍സിയെന്ന് വിളിച്ച വീഡിയോ വീണ്ടും വൈറല്‍(വീഡിയോ)
കാലിഫോണിയ: ലോകപ്രശസ്ത ചിമ്പാന്‍സി വിദഗ്ദയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ഡാം ജെയ്ന്‍ ഗുഡാള്‍(91) അന്തരിച്ചു. ഡാം ജെയ്‌നെ പലതരം അസുഖങ്ങള്‍ വേട്ടയാടിയിരുന്നതായി കുടുംബം അറിയിച്ചു. ഡോ. ഗുഡാളിന്റെ വിയോഗത്തില്‍ ഐക്യരാഷ്ട്രസഭ അനുശോചനം രേഖപ്പെടുത്തി. 'നമ്മുടെ ഗ്രഹത്തിനും അതിലെ എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടി അവര്‍ അക്ഷീണം പ്രയത്നിച്ചു. മനുഷ്യരാശിക്കും പ്രകൃതിക്കും അസാധാരണമായ ഒരു പാരമ്പര്യം അവശേഷിപ്പിച്ചു.' യുഎന്‍ പ്രസ്താവനയില്‍ പറഞ്ഞു.
1934-ല്‍ ലണ്ടനില്‍ ജനിച്ച് വളര്‍ന്ന ജെയ്ന്‍ ഗുഡാള്‍, ദി സ്റ്റോറി ഓഫ് ഡോ. ഡൂലിറ്റില്‍, ടാര്‍സന്‍ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചതിനു ശേഷമാണ് മൃഗങ്ങളില്‍ ആകൃഷ്ടയായത്. ഇരുപതുകളുടെ മധ്യത്തില്‍ കെനിയയിലെ ഒരു സുഹൃത്തിന്റെ ഫാമില്‍ താമസിക്കുമ്പോള്‍ പ്രമുഖ പ്രൈമറ്റോളജിസ്റ്റ് പ്രൊഫസര്‍ ലൂയിസ് ലീക്കിയെ കണ്ടുമുട്ടിയത് വഴിത്തിരിവായി. ലീക്കി അവരുടെ കഴിവുകള്‍ തിരിച്ചറിയുകയും 1960-ല്‍ ടാന്‍സാനിയയിലെ വനങ്ങളിലേക്ക് അവരുടെ ആദ്യത്തെ ഗവേഷണ യാത്ര സംഘടിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു.
ഒരു മൃഗം ഉപകരണം ഉപയോഗിക്കുന്നത് ആദ്യമായി രേഖപ്പെടുത്തിയ വ്യക്തിയായി അവര്‍ മാറി. ഡേവിഡ് ഗ്രേബിയേര്‍ഡ് എന്ന് പേരിട്ട ഒരു വലിയ ആണ്‍ ചിമ്പാന്‍സി വടി ഉപയോഗിച്ച് ചിതല്‍പ്പുറ്റില്‍നിന്ന് ചിതലുകളെ കുത്തിയെടുക്കുന്നത് അവര്‍ നിരീക്ഷിച്ചു. അതുവരെ, മനുഷ്യര്‍ക്ക് മാത്രമേ അതിനുള്ള ബുദ്ധിയുള്ളൂ എന്നാണ് കരുതിയിരുന്നത്. 1977-ല്‍ സ്ഥാപിച്ച ജെയ്ന്‍ ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചിമ്പാന്‍സികളെ സംരക്ഷിക്കാനും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും പ്രയോജനകരമായ പദ്ധതികളെ പിന്തുണയ്ക്കാനും പ്രവര്‍ത്തിക്കുന്നു.
2016ല്‍ ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുമ്പോള്‍ നടത്തിയ പ്രദര്‍ശനങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ആണ്‍ ചിമ്പാന്‍സികളെ ആധിപത്യ സ്വഭാവം ട്രംപ് പ്രകടിപ്പിക്കുന്നുവെന്നാണ് ഡാം ജെയ്ന്‍ ഗുഡാള്‍ പറഞ്ഞത്.
Jane Goodall on Donald Trump: “I see the same sort of behavior as a male chimpanzee will show when he’s competing for dominance with another.” pic.twitter.com/x5iziQZtPO
— PatriotTakes 🇺🇸 (@patriottakes) October 1, 2025
