ഹിന്ദു മാംസവ്യാപാരികള്‍ക്ക് 'മല്‍ഹാര്‍' സര്‍ട്ടിഫിക്കേഷനുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: ഹിന്ദു മാംസ വ്യാപാരികള്‍ക്ക് 'മല്‍ഹാര്‍' എന്ന പേരില്‍ പുതിയ സര്‍ട്ടിഫിക്കേഷനുമായി മഹാരാഷ്ട്രസര്‍ക്കാര്‍. ഒറ്റ വെട്ടിന് ജീവിയുടെ തലവേര്‍പെടുത്തുന്ന ജട്ക രീതിയിലൂടെ തയ്യാറാക്കുന്ന മാംസത്തിനാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന് മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെ പറഞ്ഞു. ''മഹാരാഷ്ട്രയില്‍ നിന്ന് ഹിന്ദു സമൂഹത്തിനായി ഒരു പ്രധാന ചുവട് ഞങ്ങള്‍ വെച്ചിരിക്കുന്നു. ഹിന്ദു ഉടമസ്ഥതയിലുള്ള ഷോപ്പുകള്‍ തിരിച്ചറിയാന്‍ ഇത് ഹിന്ദുക്കളെ സഹായിക്കും. ഈ സംരംഭം ഹിന്ദു വ്യാപാരികളെ ശാക്തീകരിക്കും. മല്‍ഹാര്‍ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത കടകളില്‍ നിന്ന് മട്ടന്‍ വാങ്ങുന്നത് ഒഴിവാക്കാന്‍ ഞാന്‍ ഹിന്ദുക്കളോട് അഭ്യര്‍ത്ഥിക്കുന്നു''-നിതീഷ് റാണെ പറഞ്ഞു. ഹിന്ദു മതപാരമ്പര്യങ്ങള്‍ക്ക് അനുസൃതമായി ആട്, ചെമ്മരിയാട്, കോഴി എന്നിവയെ കശാപ്പ് ചെയ്യുന്ന ഹിന്ദുക്കള്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ.