'ബംഗാളില്‍ സംഭവിച്ചത് നമുക്കൊരു കണ്ണ് തുറപ്പിക്കലായിരിക്കണം'; തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാഠമായിട്ടാണ് കാണുന്നതെന്ന് ബിനോയ് വിശ്വം

Update: 2025-12-15 10:24 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാഠമായിട്ടാണ് കാണുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങളാണ് ഏത് നേതാവിനേക്കാളും വലുത് എന്ന മനോഭാവത്തോടെ വേണം പാഠങ്ങള്‍ പഠിക്കാന്‍. പാഠങ്ങള്‍ പഠിക്കുമ്പോള്‍, എവിടെയാണ് നമുക്ക് പിഴവുപറ്റിയത് എന്ന് ഞങ്ങള്‍ സ്വയം ചോദിക്കും. സത്യത്തില്‍, ഞങ്ങള്‍ വിജയം പ്രതീക്ഷിച്ചിരുന്നു. ചില അന്തര്‍ധാരകള്‍കാണാന്‍ തങ്ങള്‍ പരാജയപ്പെട്ടു എന്നതാണ് ഇതിലേറെ ഗൗരവമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച വലിയ ഭീഷണി ഉയര്‍ത്തുന്നതാണ്. ബിജെപി വളര്‍ച്ചയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളോടുള്ള തങ്ങളുടെ സന്ദേശം എന്നത് ഞങ്ങള്‍ അവര്‍ക്കുവേണ്ടി നിലകൊള്ളാനും അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഇവിടെയുണ്ട് എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാളില്‍ സംഭവിച്ചത് നമുക്കൊരു കണ്ണ് തുറപ്പിക്കലായിരിക്കണം എന്ന് സിപിഐ പലതവണ കണ്ടെത്തിയിട്ടുണ്ട്. നമ്മള്‍ ഒരു സ്വയം വിമര്‍ശനാത്മകമായ വിശകലനം നടത്തേണ്ടതുണ്ട്. ഞങ്ങള്‍ക്ക് പോരായ്മകളുണ്ട് എന്നും, ഈ പോരായ്മകളെ മറികടന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്നും ഞങ്ങള്‍ പാര്‍ട്ടിയിലും അണികള്‍ക്കിടയിലും എപ്പോഴും പറയാറുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിചേര്‍ത്തു.

Tags: