ഗസ 'മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത ദുരന്തത്തിലേക്ക്' നീങ്ങുന്നു: ഡബ്ല്യൂഎഫ്പി മേധാവി

Update: 2025-06-02 10:17 GMT

ഗസ: ഐക്യരാഷ്ട്രസഭയുടെ സഹായ സംഘങ്ങള്‍ക്ക് ഇസ്രായേല്‍ ഉടനടി പ്രവേശനം അനുവദിച്ചില്ലെങ്കില്‍, ഗസയില്‍ വരാനിരിക്കുന്ന മാനുഷിക ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിന്‍ഡി മക്കെയ്ന്‍.

'നമുക്ക് വേണ്ടത് പൂര്‍ണ്ണവും ഉടനടിയുള്ളതുമായ ഒരു വെടിനിര്‍ത്തലാണ് . അവിടെ എല്ലാ ഗേറ്റുകളും തുറന്നിടണം. വളരെ വൈകുന്നതിന് മുമ്പ് ഈ ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ നമുക്ക് കഴിയണം.' അദ്ദേഹം പറഞ്ഞു.

റഫയിലെ ഒരു ജിഎച്ച്എഫ് സഹായ കേന്ദ്രത്തില്‍ ഭക്ഷണത്തിനു വേണ്ടി കാത്തു നിന്നവര്‍ക്കു നേരെയുണ്ടായ ഇസ്രായേലി വെടിവയ്പ്പില്‍ കുറഞ്ഞത് 31 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന റിപോര്‍ട്ടുകള്‍ അവര്‍ സ്ഥിരീകരിച്ചു. നമ്മുടെ ആളുകളും ഇതേ കാര്യം തന്നെയാണ് റിപോര്‍ട്ട് ചെയ്യുന്നതെന്നും ഇതൊരു ദുരന്തമാണെന്നും ചൂണ്ടിക്കാട്ടിയ അവര്‍ ഗസ മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത ദുരന്തത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി.

Tags: