പശ്ചിമേഷ്യന്‍ സംഘര്‍ഷം; സെന്‍സെക്‌സ് 2,300 പോയിന്റ് താഴ്ന്ന് 76,500 ലെത്തി
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് സെന്‍സെക്‌സ് 2,300 പോയിന്റ് താഴ്ന്ന് 76,500 ലെത്തി.സെന്‍സെക്‌സ് ഏകദേശം 2,300 പോയിന്റ് (2.80%) താഴ്ന്ന് 76,500 ല്‍ വ്യാപാരം തുടരുകയാണ്. നിഫ്റ്റിയും ഏകദേശം 700 പോയിന്റ് (2.80%) ഇടിഞ്ഞ് 23,750 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ഓട്ടോ, മെറ്റല്‍, എനര്‍ജി, എഫ്എംസിജി ഓഹരികള്‍ക്ക് ഇന്ന് വന്‍ വില്‍പ്പനയാണ് നടന്നത്.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളും പണപ്പെരുപ്പം ഉയരാനുള്ള സാധ്യത ഉയര്‍ത്തുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ബ്രെന്റ് ക്രൂഡ് ഓയില്‍ ഇന്ന് 25% ത്തിലധികം ഉയര്‍ന്ന് ബാരലിന് 116 ഡോളറിലെത്തി. ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള 10 ദിവസത്തിനുള്ളില്‍, ക്രൂഡ് ഓയിലിന്റെ വില ഏകദേശം 60% വര്‍ധിച്ചു. മുമ്പ്, 2022 ല്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധസമയത്ത് ഇത് 100 ഡോളര്‍ കവിഞ്ഞിരുന്നു.
എണ്ണവില ബാരലിന് 150 ഡോളറിലെത്തുമെന്നാണ് റിപോര്‍ട്ട്. ഇത് ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലകളെ ബാധിച്ചേക്കാം, ലിറ്ററിന് 5 മുതല്‍ 6 രൂപ വരെ വര്‍ധിക്കും. എന്നിരുന്നാലും, ആവശ്യത്തിന് എണ്ണ തങ്ങളുടെ പക്കലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.