പശ്ചിമേഷ്യന്‍ സംഘര്‍ഷം; എണ്ണ കയറ്റുമതിയില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൊയ്ത് റഷ്യ
റഷ്യ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ റഷ്യയുടെ വരുമാനം ഇരട്ടിയായെന്ന് റിപോര്‍ട്ടുകള്‍. എണ്ണയില്‍ നിന്ന് ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ ഇറാന്‍ കൊയ്തു. അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം, മാര്‍ച്ചില്‍ റഷ്യയുടെ എണ്ണ വരുമാനം ഏകദേശം ഇരട്ടിയായി. 19 ബില്യണ്‍ ഡോളറായി ഇത് ഉയര്‍ന്നു.
റിപോര്‍ട്ട് അനുസരിച്ച്, റഷ്യയുടെ എണ്ണ, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രതിദിനം 7.1 ദശലക്ഷം ബാരലായി ഉയര്‍ന്നു. ഫെബ്രുവരിയേക്കാള്‍ വളരെ കൂടുതലാണ് ഇത്.തുടരുന്ന യുദ്ധവും ആഗോള ഊര്‍ജ്ജ വിപണിയിലെ അസ്ഥിരതയും എണ്ണ ആവശ്യകതയെയും വിലയെയും ബാധിച്ചുവെന്നും ഇത് റഷ്യയ്ക്ക് ഗുണം ചെയ്തുവെന്നും വിദഗ്ധര്‍ പറയുന്നു.