പശ്ചിമേഷ്യന്‍ സംഘര്‍ഷം; സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചിടുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

Update: 2026-03-10 07:22 GMT

ഇസ്ലാമാബാദ്: അമേരിക്ക -ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ധന വില വര്‍ധിച്ചതോടെ സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചിടുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും വീട്ടില്‍ നിന്നും പ്രവര്‍ത്തിക്കാനുള്ള സൗകര്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈത് എന്നിവിടങ്ങളില്‍നിന്നാണ് പാകിസ്താന്‍ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഈ നാല് രാജ്യങ്ങളും ക്രൂഡ് ഓയില്‍ ഉല്‍പാദനം നിര്‍ത്തിവെക്കുകയോ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ കയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയോ ആണ്.

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് പാകിസ്താനിലേര്‍പ്പെടുത്തിയിരിക്കുന്നത്.സര്‍ക്കാര്‍ ചിലവുകള്‍ 20 ശതമാനം കുറയ്ക്കാനും, ഫര്‍ണിച്ചറുകളും എയര്‍ കണ്ടിഷണറുകളും വാങ്ങിക്കുന്നത് നിരോധിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

മൂന്നുലക്ഷത്തില്‍ കൂടുതല്‍ പാകിസ്താന്‍ രൂപ ശമ്പളം വാങ്ങിക്കുന്നവരുടെ രണ്ടുദിവസത്തെ വേദനം പിടിച്ചുവെക്കാനും സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗം 60 ശതമാനമായി കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.അതേസമയം, അവശ്യ സേവനങ്ങളായ ബാങ്കിങ്, കൃഷി എന്നിവ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Tags: