പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ അടിയന്തര യോഗം ഉടന്‍
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ സമുദ്ര സംഘടനയായ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ ഉടന്‍ തന്നെ അടിയന്തര യോഗം ചേരും. ഗള്‍ഫ് മേഖലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേരുക. യുദ്ധം അവിടത്തെ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് തീരുമാനം. യോഗത്തില്‍ നിരവധി രാജ്യങ്ങള്‍ പങ്കെടുക്കും.
അതേസമയം, ഈ സാഹചര്യത്തിന് ഉത്തരവാദി അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാന്‍ വ്യക്തമാക്കി.